നിറവിൽപ്പുഴ : തൊണ്ടർനാട് എടവക പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മൂളിത്തോട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന തോണ്ടാർ ജലസേചന പദ്ധതി നൂറുക്കണക്കിന് കുടുംബങ്ങളെ വഴിയഥാരമാക്കുകയും കിടപ്പാടം നഷ്ട്ടപെടുത്തുകയും ചെയ്യും ഇനി ഒരു ജലസേചന പദ്ധതിക്ക് വയനാട് അനുയോജ്യമല്ലന്ന റിപ്പോർട്ടുകൾ കാറ്റിൽ പറത്തിവീണ്ടും പരിസ്ഥിക അഘാത്തിന്നു വാസിവെക്കുന്ന തൊണ്ടർ പദ്ധതി വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിനു ഭരണാനുമതി നൽകിയ സർക്കാർ നടപടി പ്രേദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രസ്തുത പദ്ധതി ഉപേക്ഷിക്കണമെന്നും തൊണ്ടർനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ ക്യാമ്പ് ഒരുക്കം 2025പ്രേമേയം മുഖേനെ സർക്കാരിനോട് ആവശ്യപ്പെട്ടു.യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.മൊയ്തു ആദ്യക്ഷത വഹിച്ചു മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സി പി മൊയ്തുഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു തദ്ദേശ തെരഞ്ഞടുപ്പും പാർട്ടിയും എന്ന വിഷയത്തിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യഹ്‌യഖാൻ തലക്കൽ ക്ലാസ്സ് എടുത്തു പഞ്ചായത്ത് യൂ ഡി എഫ് കൺവീനർ അബ്ദുള്ള കേളോത് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. കെ അമീൻ പടയാൻ അബ്ദുള്ള ഗ്ലോബൽ കെ എം സി സി മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി റാഷിദ് കേളോത് സലിം അസ്ഹരി എന്നിവർ ആശ്വസംകൾ അർപ്പിച്ചു .ക്യാമ്പിന്റെ വിവിധ സെഷനുകളിൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ബി കെ.ഉസ്മാൻ അഷ്‌റഫ് പുരലോം റഷീദ് കക്കോട്ടിൽ പോക്കർ കൊറോത്തു മൊയ്തുട്ടി ആർ. വി.വി.പോക്കർ പി.കെ. അബ്ദുറഹ്മാൻ തെല്ലാൻ അമാത് ഹാജി പാലോളി അമ്മത് നൗഫൽ കേളോത് വളവിൽ അമ്മത് വി. സി. ഹമീദ് മൊട്ട അബ്ദുള്ള മുസ്തഫ മോന്തോൽ എന്നിവർ സംസാരിച്ചു പഞ്ചായത്ത് ജനറൽ സെക്രട്ടറി ആലികുട്ടി ആറങ്ങാടൻ സ്വാഗതവും പി.എ.മൊയ്തുട്ടി നന്ദിയും പറഞ്ഞു.
