പുൽപ്പള്ളി : മദ്യവും,സ്ഫോടക വസ്തുക്കളും പിടികൂടിയതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത് റിമാണ്ടിൽ കഴിയുന്ന പുൽപ്പള്ളി മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ നിരപരാധിയെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.മുള്ളൻകൊല്ലിയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഭിന്നതയും, വ്യക്തിവിരോധവും മൂലം അഗസ്റ്റിനെ കുടുക്കാനായി നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തങ്കച്ചൻ്റെ കാറിനടിയിൽ വെക്കാൻ കർണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മരക്കടവ് പുത്തൻവീട് പി എസ് പ്രസാദ് (41) ആണ് അറസ്റ്റിലായത്.ഇയ്യാൾ ഗൂഗിൾ പേ ഉപയോഗിച്ച് മദ്യം വാങ്ങിയ തെളിവടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.
തങ്കച്ചൻ നിരപരാധിയാണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് പോലീസിൽ വിവരം നൽകിയവരുടെ ഉൾപ്പെടെയുള്ള ഫോൺ കോളുകളും,തെളിവുകളും ശേഖരിച്ച് പരിശോധിച്ച് വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പ്രസാദ് ഒരു ഇടനിലക്കാരൻ മാത്രമാണെന്നും, മദ്യവും,സ്ഫോടകവസ്തുതുവും കൊണ്ട് വെച്ച യഥാർത്ഥ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.തങ്കച്ചന്റെ നിരപരാധിത്വം തെളിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ വെറുതെ വിടാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചതായും പോലീസ് അറിയിച്ചു.രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തന്റെ ഭർത്താവിനെ കുടുക്കാൻ ശ്രമിച്ചതാണെന്നും,ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയതായും തങ്കച്ചന്റെ പിറ്റേന്ന് തന്നെ അഗസ്റ്റിൻ്റെ ഭാര്യ സിനിയും,മകൻ സ്റ്റീവ് ജിയോയും വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.