തോട്ടം തൊഴിലാളികളുടെ മക്കൾക്ക് കോഫീ ബോർഡിൽ നിന്നും ധനസഹായം

കൽപ്പറ്റ : കാപ്പി തോട്ടങ്ങളിലോ അംഗീകൃത കാപ്പി സംസ്കരണ ശാലകളിലോ ജോലി ചെയ്യുന്ന  തൊഴിലാളികളുടെ മക്കൾക്ക് കോഫി ബോർഡിൽ നിന്നും ധനസഹായം നൽകുന്നതിനുവേണ്ടി അപേക്ഷകൾ ക്ഷണിച്ചു.സർക്കാർ വിദ്യാലയങ്ങളിലോ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലോ പ്ലസ് വൺ,ഡിപ്ലോമ,ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.കൂടാതെ മെഡിക്കൽ,എഞ്ചിനീയറിങ്,അഗ്രികൾച്ചർ, ഫാർമസി,ബി എസ് സി നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.ഫോട്ടോ,ആധാർ കാർഡ്,2024-25 അദ്ധ്യയന വർഷത്തെ മാർക്ക് ലിസ്റ്റ്,ജാതി സർട്ടിഫിക്കറ്റ്,ആധാറുമായി സീഡിംഗ് ചെയ്ത ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്,റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷഫോം കോഫിബോർഡിൻ്റെ വെബ്സൈറ്റിൽ നിന്നോ (https://coffeeboard.gov.in) അടുത്തുള്ള ഓഫീസുകളിൽ നിന്നോ ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അതാത് ലൈസൺ ഓഫീസുകളിൽ 2025 നവംബർ 28നകം സമർപ്പിക്കണമെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *