കണിയാമ്പറ്റ : മില്ല് മുക്ക് പള്ളിത്താഴയിൽ തെരുവ് നായ ആക്രമണം: വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക് മദ്രസയിലേക്ക് പോകുവായിരുന്ന വിദ്യാർത്ഥിനി യെയാണ് തെരുവുനായ ആക്രമിച്ചത്. പാറക്കൽ നൗഷാദിന്റെ മകൾ സിയാ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ കൈനാട്ടി ഗവ: ആശുപത്രി യിൽ പ്രവേശിപ്പിച്ചു.
