കൽപ്പറ്റ : ജില്ലയിൽ വർദ്ദിച്ചു വരുന്ന ആദിവാസി പീഢനങ്ങൾക്ക് അറുതി വരുത്താൻ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.ആദിവാസികൾക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ നടപടികൾ വൈകിപ്പിക്കുകയും കുറ്റകാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുകയും ചെയ്യുന്ന തരത്തിൽ സർക്കാർ സംവിധാനങ്ങൾ മാറിപ്പോയിരിക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിശിഷ്യ പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ നിന്നടക്കം നിരവധിയായ പീഢന വാർത്തകൾ പുറത്ത് വന്നിട്ടും ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാൻ കഴിയാത്തത് കടുത്ത പ്രതിഷേധാർഹമാണ്.കഴിഞ്ഞ ദിവസം പയ്യമ്പള്ളിയിലെ ചെമ്മാട് കോളനിയിലെ മാതന് നേരെ നടന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്. ഇതിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കും മാതൃകപരമായ ശിക്ഷ നൽകാൻ കഴിയണം. മാനന്തവാടി മെഡിക്കൽ കോളേജിൽ കഴിയുന്ന മാതനെ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് സെയ്ദ് കുടുവ, മാനന്തവാടി യൂണിറ്റ് പ്രസിഡൻ്റ് അബ്ദു നാസർ.പി. എന്നിവർ സന്ദർശിച്ചു.