കൽപ്പറ്റ : എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മാക്കൊരു സ്നേഹമുസല്ല കാമ്പയിൻ ഫെബ്രുവരി 20 ന് സമാപിക്കും.നൂറു കണക്കിന് പ്രവർത്തകർ ഇതിനകം കാമ്പയിൻ ഭാഗമായി.പരിശുദ്ധ റമദാനിന് മുന്നോടിയായി ഉമ്മമാർക്ക് ഒരു മുസല്ല സമ്മാനമായി നൽകുന്ന രീതിയിലാണ് കാമ്പയിൻ നടന്നുകൊണ്ടിരിക്കുന്നത്.മികച്ച ക്വാളിറ്റിയുള്ള മുസല്ലകൾ 299 രൂപയ്ക്ക് ശാഖകളിൽ മേഖലകൾ വഴി എത്തിച്ചു നൽക്കുന്ന രീതിയിലാണ് കാമ്പയിൻ പുരോഗമിക്കുന്നത്.മാതാപിതാക്കൾ പോലും മക്കളുടെ ആക്രമണത്തിൽ കൊലചെയ്യപ്പെടുകയും ലഹരികൾക്ക് അടിമകളായ മക്കൾ മാതാപിതാക്കളെ അതിക്രൂരമായി ആക്രമിക്കുയും പ്രഹരമേൽപ്പിക്കുകയും ചെയ്യുന്ന വാർത്തകൾ ആശങ്കകൾ സൃഷ്ടിക്കുന്ന കാലത്ത് മാതൃസ്നേഹത്തെ കൃത്യമായി ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ കാമ്പയിനുകളിലൂടെയാണ് ഉമ്മാക്കൊരു സ്നേഹമുസല്ല കാമ്പയിൻ ജില്ലയിലെ യൂണിറ്റുകൾ കേന്ദ്രീകരിച്ച് എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്നത്.
ജില്ലയിലെ 12 മേഖലകളിലായികോഡിനേറ്റർമാരെ നിയമിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.ഉമ്മാക്ക് സ്നേഹമുസല്ല സമ്മാനിക്കാൻ ആഗ്രഹിക്കുന്നവർയുണിറ്റ് , മേഖലാ കമ്മിറ്റികളുമായി ബന്ധപ്പെട്ട് ഈ മാസം 20 വരെ ബുക്കിങ് നിർവ്വഹിക്കാവുന്നതാണ്.ജുബൈർ ദാരിമി വാരാമ്പറ്റ ജില്ലാ കോഡിനേറ്ററും, പടിഞ്ഞാറത്തറ – കബീർ കുന്നളം, അമ്പലവയൽ – റഷീദ് മൗലവി , തലപ്പുഴ – സലാം എടപ്പാറ,വൈത്തിരി – സവാദ് ആറാംമൈൽ, കൽപ്പറ്റ – ജംഷീദ് ചെലഞ്ഞിച്ചാൽ, തരുവണ- നിയാസ് റഹ്മാനി, കമ്പളക്കാട് – റഹൂഫ് അമ്പലച്ചാൽ, വെള്ളമുണ്ട അൻവർ പഴഞ്ചന,സുൽത്താൻ ബത്തേരി – ഫാസിൽ പഴുപ്പത്തൂർ,മേപ്പാടി- അമീർ റിസ്വാൻ, പനമരംആഷിക് , മാനന്തവാടിമിദ്ലാജ് എന്നിവർ മേഖലാ കോഡിനേറ്ററുമാരുമാണ്.

 
             
                                     
                                     
                                     
                                         
                                         
                                         
                                         
                                         
                                         
                                        