ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേൃത്വത്തില്‍ പരിശോധന: 3.64 ലക്ഷം രൂപ പിഴ ഈടാക്കി

പത്തനംതിട്ട : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്ന് മുതല്‍ നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലായി 3,64,000 ലക്ഷം രൂപ പിഴ ഈടാക്കി.അമിത വില ഈടാക്കല്‍,തൂക്കത്തില്‍ കുറച്ച് വില്‍പന,പരമാവധി വിലയേക്കാള്‍ അധികം രൂപയ്ക്ക് വില്‍പന,മായം ചേര്‍ന്ന ജ്യൂസ് വില്‍പന,അനുവദിച്ചതും അധികം ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചത്,കേടായ ഭക്ഷണ സാധനങ്ങളുടെ വില്‍പന,ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാര്‍,പഴകിയ ഭക്ഷണസാധനങ്ങളുടെ വില്‍പന,അളവ് തൂക്ക് ഉപകരണം യഥാസമയം പുനപരിശോധന നടത്തി മുദ്ര ചെയ്യാതെ ഉപയോഗിച്ചത് തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയ സ്ഥാപനങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്.സന്നിധാനം ഡ്യൂട്ടി മജിസ്‌ടേറ്റ് കെ ആര്‍ മനോജ്,എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് രത്‌നേഷ് എന്നിവര്‍ കഴിഞ്ഞ 10 ദിവസത്തെ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.അഞ്ച് പേര്‍ വീതമുള്ള മൂന്ന് സ്‌ക്വാഡുകളായിട്ടായിരുന്നു പരിശോധന.ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പരിശോധനയ്ക്കായി 17 പേരുണ്ടായിരുന്നു.ആരോഗ്യം,റവന്യൂ,ലീഗല്‍ മെട്രോളജി,സപ്ലൈകോ,തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും സ്‌ക്വാഡിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *