പുൽപ്പള്ളി : ജോസ് നെല്ലേടത്തെ
മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിസന്ധിയിലായി കോൺഗ്രസ്.മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലെടത്തെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിനടുത്തെ കുളത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് വിവരം.ഉടനെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.രണ്ടാം വാർഡ് ഭൂതാനംകുന്ന് മെംബറായിരുന്നു അദ്ദേഹം. പെരിക്കല്ലൂർ കാനാട്ടുമലയിൽ തങ്കച്ചൻ കള്ളക്കേസിൽ കുടുങ്ങി ജയിലിലായ സംഭവത്തിൽ ആരോപണ വിധേയരിൽ ഒരാളായിരുന്നു ജോസ്.
കോൺഗ്രസ് വിമതനായി മത്സരിച്ച് ഗ്രാമ പഞ്ചായത്തംഗമാവുകയും പിന്നീട് കോൺഗ്രസിലെ ഒരു ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തു.
കോൺഗ്രസ് വാർഡ് പ്രസിസഡണ്ടാണ് കുറ്റക്കാരനല്ലന്ന് കണ്ട് ജയിൽ മോചിതനായ തങ്കച്ചൻ.അദ്ദേഹം ജയിൽ നിന്നിറങ്ങിയപ്പോൾ പറഞ്ഞ ആറ് കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് ജോസ് നെല്ലേടം.
