കൽപ്പറ്റ : ജി എച്ച് എസ് എസ് പനമരം ജേതാക്കൾ പനമരം ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജി എച്ച് എസ് എസ് പനമരം ചാമ്പ്യന്മാരായി.ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം.വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ട്രോഫികൾ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്തിന്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയിൽ ഉൾപ്പെടുത്തി പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച സൈക്കിൾ ഉപയോഗിച്ചാണ് പനമരം ചാമ്പ്യൻഷിപ്പ് നേടിയത്.
