ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 22, 23 തിയതികളില്‍ 

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 22, 23 തിയതികളില്‍ 

കൽപ്പറ്റ : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പൊതുജന പരാതി പരിഹാരത്തിന്റെ രണ്ടാംഘട്ടം എടവക, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ സെപ്റ്റംബര്‍ 22,23 തിയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. എടവക ഗ്രാമപഞ്ചായത്തില്‍ സെപ്റ്റംബര്‍ 22 നും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ 23 നുമാണ് അദാലത്തുകള്‍ . പരിഹാര പരിപാടിയിലേക്ക് ഇന്ന് (സെപ്റ്റംബര്‍ 11) മുതല്‍ 17 വൈകിട്ട് അഞ്ച് വരെ പരാതികള്‍ നല്‍കാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും പൊതുജനങ്ങളെ നേരില്‍ കണ്ട് പ്രശ്നങ്ങള്‍ കേള്‍ക്കും.

പൊതുജനങ്ങള്‍ക്കിടയില്‍ അടിയന്തിരമായി തീര്‍പ്പാക്കേണ്ട പരാതികള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കുകയാണ് ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാരത്തിലൂടെ. ആരോഗ്യ-അക്ഷയ-ബാങ്ക് സര്‍വ്വീസുകള്‍ക്കായി പരാതി പരിഹാര പദ്ധതിയില്‍ പ്രത്യേക കൗണ്ടര്‍ സജീകരിക്കും. എടവക ഗ്രാമപഞ്ചായത്ത് പരിധിയിലെ ദ്വാരക, കല്ലോടി, രണ്ടേനാല് എന്നീ സ്ഥലങ്ങളിലും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ വടക്കനാട്, നായ്ക്കട്ടി, കല്ലൂര്‍ അക്ഷയ കേന്ദ്രങ്ങളിലുമാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചു നല്‍കി തുടര്‍ നടപടി സ്വീകരിക്കും.

സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ എന്നിവ നല്‍കുന്നതിലെ കാലതാമസം, നിരസിക്കല്‍, കെട്ടിട നമ്പര്‍, നികുതി, വയോജന സംരക്ഷണം, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം, പൊതു ജല സ്രോതസുകളുടെ സംരക്ഷണം, കുടിവെള്ളം, റേഷന്‍കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍-ചികിത്സാ ആവശ്യങ്ങള്‍ക്ക്), കര്‍ഷിക വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, ഭക്ഷ്യ സുരക്ഷ, വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി, ആരോഗ്യം, വനം-വന്യജീവി, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികള്‍/അപേക്ഷകള്‍, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, പെന്‍ഷനുകള്‍ (വിവാഹ/ പഠനധന സഹായം/ ക്ഷേമം), സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- കുടിശ്ശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക, തെരുവുനായ ശല്യം, തെരുവു വിളക്കുകള്‍, കൃഷി നാശത്തിനുള്ള സഹായങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച അപേക്ഷകളാണ് സ്വീകരിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പ്രൊപോസലുകള്‍, ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുള്ള /പി.എസ്.സി സംബന്ധമായ വിഷങ്ങളിലെ അപേക്ഷകള്‍, വായ്പ എഴുതിത്തള്ളല്‍, പൊലീസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായത്തിനുള്ള അപേക്ഷകള്‍, സാമ്പത്തിക സഹായ അപേക്ഷകള്‍ (ചികിത്സയുള്‍പ്പെടെ), ജീവനക്കാര്യം, റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശം, ഇളവുകള്‍ എന്നിവ സംബന്ധിച്ച അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *