തരുവണ : ജി.എച്ച്.എസ്എസ് തരുവണയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് 12 ലക്ഷം വകയിരുത്തി നിർമിക്കുന്ന ടോയ്ലറ്റ് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് അഷ്റഫ് എം.കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജെസ്സി എം.ജെ,ഹെഡ്മാസ്റ്റർ മുസ്തഫ എം,മിനിമോൾ എസ്.ഐ,തുടങ്ങിയവർ പ്രസംഗിച്ചു.
