കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഇനിഷിയേറ്റിവിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കൂടം ടിവിയുമായി സഹകരിച്ചു നടത്തുന്ന സ്കൂൾ പാചക തൊഴിലാളികളെ ആദരിക്കുന്ന ‘സ്‌കൂളമ്മക്കൊരു ഓണപ്പുടവ’പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ വച്ച് നടന്നു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി, തൊഴിലാളികൾക്ക് പുടവ കൈമാറി ആദരിച്ചു.അന്നം തരുന്നവരെ ആദരിക്കുക,ഏത് തൊഴിലിനെയും തൊഴിലാളിയെയും ബഹുമാനിക്കുക,സഹജീവികളെ ചേർത്തുനിർത്തുക,അവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരുക എന്നീ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.പ്രിൻസിപ്പൽ വിവേകാനന്ദൻ എം അധ്യക്ഷത വഹിച്ചു.എച്ച്.എം ഇൻ ചാർജ് ലീന ജി,സന്തോഷ് കുമാർ കരുണാകരൻ നായർ,നിസാർ പള്ളിമുക്ക്,വത്സല സി,അംബുജാക്ഷി ജെ,സന്തോഷ് കുമാർ,എം പി സുധീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
