മാനന്തവാടി : ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെ കലാപരിപാടികളും മുതിർന്നവരെ ആദരിക്കലും മധുര വിതരണവുമായി സ്വാതന്ത്ര്യദിനാഘോഷം കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.പനമരം ബ്ലോക്ക് ചെയർമാൻ ഷിനു പായോട്,ജില്ലാ ഭാരവാഹികളായ ഷഫീഖ് സി,ജോയ്സി ഷാജു,ശശികുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബേസിൽ വർഗീസ്, എയ്ഞ്ചൽ ബെന്നി,അൽന മരിയ,അമ്ന ഫാത്തിമ, അന്ന വർഗീസ് എന്നിവർ നേതൃത്വം നൽകി.
