മാനന്തവാടി : ജനാധിപത്യം അട്ടിമറിച്ച് കൃത്യമ വോട്ടുകളിലൂടെ അധികാരത്തിലെത്തി രാജ്യത്തിന്റെ ഭരണഘടനയടക്കം തിരുത്തി മുന്നോട്ട് പോവുന്ന കേന്ദ്ര സർക്കാറിനെതിരെയും കേരളത്തെ കുടിച്ചോറാക്കുന്ന സംസ്ഥാന സർക്കാറിനെതിരെയും തെരുവുകൾ പ്രക്ഷുബ്ധമാക്കണമെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ്.മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന വിരുദ്ധമായ ബില്ലുകൾ ദിനേനെയെന്നോണം പാർലമെന്റിൽ ചുട്ടെടുക്കുകയാണ് മോഡി സർക്കാർ, കേരളത്തിലാവട്ടെ അതി രൂക്ഷമായ വിലക്കയറ്റവും, നികുതി വർദ്ധനവും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയുമാണ്.അതിനാൽ തന്നെ ഈ രണ്ടു സർക്കാറുകളെയും താഴെയിറക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്നും അതിനായി തെരുവുകൾ ജനാധിപത്യ മാർഗ്ഗത്തിലൂടെ പ്രക്ഷുബ്ധമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്,ജില്ലാ സെക്രട്ടറി എസ്.മുനീർ,ജില്ലാ പ്രവർത്തക സമിതിയംഗം ഇ.ഉസ്മാൻ,വി.കെ മുഹമ്മദലി,മണ്ഡലം സെക്രട്ടറി സജീർ എം.ടി,ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ,ട്രഷറർ ഷുഹൈബ് ടി.കെ,കമ്മിറ്റിയംഗം സുമയ്യ പി.കെ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
