ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി

കൽപ്പറ്റ : ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി നഷ്ടപ്പെട്ട അണ്ണയ്യന്റെ കൃഷിസ്ഥലം പ്രിയങ്ക ഗാന്ധി എം.പി. സന്ദർശിച്ചു. തുടർന്ന് മുണ്ടക്കൈ മേഖലയിലും സന്ദർശനം നടത്തി. ബെയ്‌ലി പാലം തുറക്കാത്തത് കൊണ്ട് ഉണ്ടാവുന്ന തൊഴിൽ നഷ്ടത്തെ കുറിച്ച് പ്രദേശവാസികൾ പരാതിപ്പെട്ടു.അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ.യും ഒപ്പമുണ്ടായിരുന്നു.

മഴ കഴിഞ്ഞാൽ നിയന്ത്രണങ്ങളോടെ ബെയ്‌ലി പാലം തുറക്കും

മഴ കഴിഞ്ഞ നിയന്ത്രണങ്ങളോടെ പ്രദേശവാസികൾക്ക് ബെയ്‌ലി പാലം തുറന്നു നൽകുമെന്ന് ജില്ലാ കളക്ടർ ഡി.ആർ.മേഖശ്രീ. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി എം.പി കളക്ടറുമായി കളക്ടറേറ്റിൽ നടന്ന ചർച്ചയിലാണ് കളക്ടർ ഇക്കാര്യം ഉറപ്പ് നൽകിയത്.ഗുരുതരമായ പരിക്ക് പറ്റിയവരുടെ ചികിത്സ ചിലവ് സംബന്ധിച്ച പരാതികളും പ്രിയങ്ക ഗാന്ധി എം.പി ചർച്ചയിൽ ഉന്നയിച്ചു.അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ, എ.ഡി.എം.ഒ.ഡോ.ദിനീഷ്‌ പി,എൻ.എച്ച്.എം. പ്രോഗ്രാം കോർഡിനേറ്റർ ഡോ.സമീഹ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *