സുൽത്താൻബത്തേരി : കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽപ്പെട്ട ചൂരൽമല- മുണ്ടക്കൈ പ്രദേശങ്ങളിലെ കെട്ടിട ഉടമകൾക്കായി കേരള ബിൽഡിംഗ് ഓണേഴ്സ് കോൺഫെഡറേഷൻ ഏർപ്പെടുത്തിയ വയനാട് കൈത്താങ്ങ് പദ്ധതി മാതൃകാപരവും പ്രശംസാർഹവുമാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ.പ്രധാനമന്ത്രി തന്നെ നേരിൽ വന്ന് ദുരന്തത്തിന്റെ ആഴം അറിഞ്ഞിട്ടും ഇതുവരെ സഹായം ഒന്നും പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹവും നിരാശജനകവുമാണെന്നും,ദുരന്ത മുഖത്ത് ജാതി-മത-രാഷ്ട്രീയാതീതമായ സമീപനമാണ് കേരളം സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.ദുരന്ത ബാധിതരായ അമ്പതിലേറെ കെട്ടിട ഉടമകൾക്ക് കൈത്താങ്ങിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ 25000 രൂപ വീതമുള്ള സഹായധനം വിതരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന ചെയർമാൻ പഴേരി ഷരീഫ് ഹാജി മണ്ണാർക്കാട് അധ്യക്ഷനായി.ഐ.സി ബാലകൃഷ്ണൻ. എം.എൽ.എ,കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാൾ,കോൺഫെഡറേഷൻ വൈസ് ചെയർമാൻ ടോമി ഈപ്പൻ പാലാ, കൺവീനർ പി.പി.അലവിക്കുട്ടി, ഭാരവാഹികളായ,ജി. നടരാജൻ പാലക്കാട്, കെ.സലാഹുദ്ദീൻ കണ്ണൂർ,കരയത്ത് ഹമീദ് ഹാജി നാദാപുരം,ചങ്ങരംകുളം മൊയ്തുണ്ണി,ഫസൽ മുഹമ്മദ് പെരിന്തൽമണ്ണ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ പി.വൈ. മത്തായി, വയനാട് ജില്ലാ പ്രസിഡന്റ് യു.എ.മനാഫ്, സെക്രട്ടറി നിരൺ വി, വൈസ് പ്രസിഡന്റ് എം.സി.പീറ്റർ മൂഴയിൽ, ജോസഫ് മുത്തൂറ്റ് എടക്കര,മുഹമ്മദ് യൂനുസ് കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.