കൽപ്പറ്റ : ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഗുരുരത്ന അവാർഡ് 2025ന് എടപ്പെട്ടി ഗവ.എൽ പി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാറിനെ തെരഞ്ഞെടുത്തു.അധ്യാപന രംഗത്തെ പ്രവർത്തന മികവിനൊപ്പം മറ്റ് വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തതെന്ന് സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ പ്രകാശ്,സെക്രട്ടറി സഹദേവൻ കോട്ടവിള എന്നിവർ അറിയിച്ചു.2025 ഒക്ടോബർ 11 ന് തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.സാഹിത്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.എടപ്പെട്ടി ഗവ.എൽ പി സ്കൂളിൽ പാഠ്യ-പാഠ്യാനുബന്ധ മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് നേതൃത്വം നൽകുകയും അതിലൂടെ സ്കൂളും പൊതുസമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുകയും ചെയ്യുന്നുണ്ട്.
വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കുവാനും സ്കൂളിൽ പുതുതായി അറബിക് അധ്യാപക തസ്തിക സൃഷ്ടിക്കുവാനും മേൽ പ്രവർത്തനങ്ങൾ സഹായകമായിട്ടുണ്ട്.പി ടി എ,എസ് എം സി എന്നിവയുടെ പിന്തുണയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വികസന ഫണ്ടുകൾഉപയോഗപ്പെടുത്തിവിദ്യാലയത്തിൽഭൗതികസൗകര്യങ്ങളുൾപ്പടെയുള്ള കാര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്.ഉപജില്ലാമേളകളിലും മൽസരപരീക്ഷകളിലും സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ നേതൃത്വം നൽകി വരുന്നുണ്ട്.എടപ്പെട്ടി സ്കൂളിനെ മുൻനിരയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും പ്രദേശവാസികളോടും അധ്യാപക രക്ഷാകർതൃ സമിതിയോടും ഒപ്പം നിന്ന് പ്രവർത്തിച്ചുവരുന്നു.ഫോട്ടോ അടിക്കുറിപ്പ്-01
ജനാധിപത്യ കലാസാഹിത്യ വേദിയുടെ 2025 ഗുരുരത്ന അവാർഡ് ന് അർഹനായ എടപ്പെട്ടി ഗവ.എൽ പി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ.