കർഷകർക്ക് അംഗീകാരമായി:കിസാൻ ജ്യോതി

കർഷകർക്ക് അംഗീകാരമായി:കിസാൻ ജ്യോതി

മീനങ്ങാടി : ഗ്രാമപഞ്ചായത്തിന്റെ കിസാൻ ജ്യോതി കർഷക അനുമോദന ചടങ്ങ് പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പതിവായി നടത്താറുള്ള പ്രശംസാപത്ര വിതരണത്തിനപ്പുറം ഫലകവും മരുന്നടിക്കുന്നതിന് ആവശ്യമായ പമ്പും അഞ്ചുതെങ്ങിൻ തൈകളും ഓരോ കർഷകർക്കും നൽകിയാണ് ആദരിച്ചത്.പഞ്ചായത്ത് തലത്തിലെ മികച്ച ജൈവകർഷകൻ ക്ഷീരകർഷകൻ കുട്ടികർഷകൻ നെൽകർഷകൻ എന്നിവരോടൊപ്പം ഓരോ വാർഡിൽ നിന്നും മികച്ച വനിതാ കർഷക പട്ടികവർഗ്ഗ കർഷകൻ യുവകർഷകനെയും മുതിർന്ന കർഷകനെയും തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ചെയർമാനും കാർഷിക വികസന സമിതിയിലെയും പാടശേഖര സമിതി കുരുമുളക് സമിതി അംഗങ്ങളും ഉൾപ്പെട്ട കമ്മിറ്റി തിരഞ്ഞെടുത്ത കർഷകരെ ഗ്രാമസഭയുടെ അംഗീകാരം വാങ്ങിയ ശേഷമാണ് ആദരിച്ചത്. അവാർഡിന് അർഹമായവരെ തെരഞ്ഞെടുത്ത രീതി കൊണ്ടും കർഷകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ചടങ്ങിൽ 80 കർഷകരാണ് ആദരിക്കപ്പെട്ടത്. മികച്ച പാടശേഖരസമിതി യായി ആർമാട് മുരണിയും കുരുമുളക് സമിതിയായി കൊളഗപ്പാറയും തെരഞ്ഞെടുക്കപ്പെട്ടു . ശാസ്ത്രീയ കാപ്പികൃഷി പരിപാലനം എന്ന വിഷയത്തിൽ റിട്ടയേർഡ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ K മമ്മൂട്ടി കർഷകർക്ക് ബോധവൽക്കരണ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ വി വിനയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജീവർഗീസ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി നുസ്രത്ത് സിന്ധു ശ്രീധരൻ ബേബി വർഗീസ് പി വാസുദേവൻ ഉഷാരാജേന്ദ്രൻ ബീനാ വിജയൻ കൃഷി ഓഫീസർ ജ്യോതി സി ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *