പുൽപ്പള്ളി : പനമരം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്കുള്ള പാലിന്റെ സബ്‌സിഡി വിതരണം മുള്ളന്‍കൊല്ലി ക്ഷീരസംഘം ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍,ജില്ലാ പഞ്ചായത്തംഗം ബീന ജോസ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി ബെന്നി,രജനി ചന്ദ്രന്‍,ലൗലി ഷാജു,പഞ്ചായത്ത് വൈസ് മോളി ആക്കാന്തിരി,ഗ്രാമപ്പഞ്ചായത്ത് സ്ഥിരിസമിതി അധ്യക്ഷന്‍ ഷൈജു പഞ്ഞിത്തോപ്പില്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ചന്ദ്ര ബാബു,പി.കെ. ജോസ്,ലില്ലി തങ്കച്ചന്‍,സുധ നടരാജന്‍ എന്നിവര്‍ സംസാരിച്ചു.
