കോൺഗ്രസ് ഗൃഹ സന്ദര്‍ശന പരിപാടികൾക്ക് തുടക്കമായി

കോൺഗ്രസ് ഗൃഹ സന്ദര്‍ശന പരിപാടികൾക്ക് തുടക്കമായി

വാഴവറ്റ : തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കോൺഗ്രസ് ഗൃഹസന്ദർശനപരിപാടികൾക്ക് ജില്ലയിൽ തുടക്കമായി.ജില്ലാതല ഉദ്ഘാടനം മുട്ടില്‍ പഞ്ചായത്ത് 12ാം വാര്‍ഡ് വാഴവറ്റയില്‍ ഷാജു നീറാമ്പുഴ യുടെ ഭവനത്തില്‍ വെച്ച് കൂപ്പണും,ബ്രോഷറും നൽകി ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.31 നകം ജില്ലയിലെ
വാര്‍ഡുകളിലെ ഓരോ വീടുകളും മുഴുവന്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നേ തൃത്വം നൽകുന്ന ബി ജെ പിയും സി പി എമ്മും വര്‍ഗീയതയും രാഷ്ട്രീയ ഫാസിസവും കേരളത്തിലും നടപ്പാക്കി മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഇതിനെ ശക്തമായി നേരിടുന്നതിനും ഭരണഘടനയും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിനും കോൺഗ്രസ് പോരാട്ടം തുടരും. കള്ള വോട്ടിലൂടെ അധികാരത്തില്‍ വന്ന കേന്ദ്ര ഗവണ്‍മെന്റ് യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റുകയും ചെയ്യുകയാണ്.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേത്യത്വം നല്‍കിയുടെ നേതൃത്വത്തിൽ
വോട്ടു വെട്ടിമാറ്റിയ ആളുകളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഓണം ആഘോഷിക്കുന്നതിന് യുഡിഎഫിന്റെ കാലത്ത് നിയന്ത്രിത വിലക്ക് സര്‍ക്കാര്‍ പൊതുവിതരണ സംവിധാനങ്ങളിലൂടെ ജനങ്ങള്‍ക്ക് ആവശ്യ സാധനങ്ങള്‍ വിലകുറച്ച് നല്‍കിയിരുന്നു. ഇപ്പോള്‍ വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതി മുട്ടിയിട്ടും വിപണിയേക്കാൾ വിലയിലാണ് ഭൂരിഭാഗം സാധനങ്ങളുംസർക്കാർ സംവിധാന ത്തിലൂടെ വിൽപ്പന നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു.ക്ഷീര കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് എം.ഒ ദേവസ്യ,വാര്‍ഡ് പ്രസിസന്റ് ബിജു പബിക്കല്‍,ജോണ്‍ നടക്കല്‍,റെജി പാറപ്പുറത്ത്,ത്യേസ്യാമ്മ സാനി,സെലിന്‍,എല്‍ഡി ഐസക്ക്,മേരി,ടോമി,സാജന്‍,ബാബു, പി.ജോണ്‍സണ്‍,ഷാജി,പ്രിജു,ജിഥിന്‍,വര്‍ഗ്ഗീസ്,എം ജോളി പത്മനാഭന്‍,അബിലാഷ്,ജോസ്,ചന്ദ്രന്‍,സുനില്‍,ചന്തു എന്നിവര്‍ സംസാരിച്ചു.ബൂത്ത് പ്രസിഡന്റ് ജോയി സി.ടി.നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *