കോഫീബോർഡ് സബ്സിഡി പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു

കോഫീബോർഡ് സബ്സിഡി പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ : സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിതോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു.
കിണർ,കുളം നിർമ്മാണം,ജലസേചന സാമഗ്രികൾ ( സ്പ്രിങ്ക്ളർ,ഡ്രിപ്പ് ) വാങ്ങുന്നതിന്,പുനർ കൃഷി,കാപ്പി ഗോഡൗൺ നിർമ്മാണം,കാപ്പിക്കളം നിർമ്മാണം,യന്ത്ര വൽകൃത ഡ്രയറുകൾ സ്ഥാപിക്കൽ,പൾപ്പിംഗ് യൂണിറ്റ് സ്ഥാപിക്കൽ എന്നിവക്കാണ് ധനസഹായം അനുവദിക്കുന്നത്.കാപ്പിതോട്ടങ്ങളുടെ യന്ത്രവൽക്കരണത്തിനും ഇക്കോ പൾപ്പർ സ്ഥാപിക്കുന്നതിനും കാപ്പി കർഷകർക്ക് പാരിസ്ഥിതിക സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിയും നിലവിൽ വന്നിട്ടുണ്ട്. പൊതു വിഭാഗത്തിന് പരമാവധി 40 ശതമാനമാണ് സബ്സിഡി.പട്ടിക – ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് 75-90 ശതമാനം സബ്സിഡി ലഭിക്കും.

പൊതുവിഭാഗത്തിന് കുറഞ്ഞത് ഒരു ഏക്കറും പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗത്തിന് അര ഏക്കർ കാപ്പിതോട്ടവും ഉണ്ടായിരിക്കണം.
വ്യക്തികൾക്ക് പുറമെ 100 കാപ്പി കർഷകരെങ്കിലും ഉള്ള എഫ്.പി.ഒകൾക്കും (ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ) ധനസഹായം ലഭിക്കും.അപേക്ഷിക്കുന്നതിന് മുമ്പ് ലൈയ്സൺ ഓഫീസുകളിൽ നിന്ന് അനുമതി വാങ്ങണം.നവംബർ 28-നകം ഇന്ത്യാ കോഫി ആപ്പ് മുഖേനയോ www.coffeeboard.gov.in എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കോഫി ബോർഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *