മാനന്തവാടി : അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ നടന്നു. എഴുപതോളം അധ്യാപകർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകനും നീലഗിരി ആർട്സ് & സയൻസ് കോളേജ് സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറും ഇൻറർനാഷണൽ ട്രയിനറുമായ ഡോ . റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ടും അധ്യാപികയുമായ നീതുവിൻസെൻറ് അദ്ധ്യക്ഷത വഹിച്ചു.
അധ്യാപകദിന ആശംസകൾ നിറഞ്ഞ കാർഡുകൾ അധ്യാപകർക്ക് നൽകിയ ചടങ്ങ് മറ്റൊരു സുഹൃദസംഗമ വേദി കൂടിയായി മാറി. നിലവിലെ അധ്യാപകരും സർവ്വീസിൽ നിന്നും വിരമിച്ചവരും വായനശാല പ്രവർത്തകരും ഒരുമിച്ച് ചേർന്ന ഒരു മനോഹര സായാഹ്നത്തിന് പഴശ്ശി ഗ്രന്ഥാലയം സാക്ഷ്യം വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പ്രസാദ് വി.കെ. തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ ഷബിത ടീച്ചർ ജില്ല ലൈബറി കൗൺസിൽ എക്സികുട്ടീവ് അംഗം ഷാജൻ ജോസ്, ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് നിസാർ സി.കെ ജോ.സെക്രട്ടറി എ അയൂബ് ലൈബറി ഭരണസമിതി അംഗങ്ങളായ ഇ വി.അരുൺ, രാജേഷ് കാമ്പട്ടി,ലയലതീഷ് ആതിര തലപ്പുഴ, അഭിറാം എ കൃഷ്ണ ഷിനോജ് വി.പി, ജിതിൻ എം.സി തുടങ്ങിയവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി.