കോട്ടത്തറ പഞ്ചായത്ത് വികസന പ്രവർത്തനങ്ങൾ മാതൃകാപരം:അഡ്വ ടി.ജെ ഐസക്

കോട്ടത്തറ പഞ്ചായത്ത് വികസന പ്രവർത്തനങ്ങൾ മാതൃകാപരം:അഡ്വ ടി.ജെ ഐസക്

കോട്ടത്തറ : കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡൻറ് അഡ്വ ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം ൻ്റെ കള്ള പ്രചാരണങ്ങൾക്കെതിരെയും നടത്തുന്ന ദ്വിദിന ജനജാഗരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫണ്ട് തരാതെ വീർപ്പുമുട്ടിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയങ്ങളും വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സി പി.എം നയവും നാടിനാപത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡൻറ് സിസി തങ്കച്ചന് പതാക നൽകി കൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്.വൈസ് ക്യാപ്റ്റൻ സി കെ ഇബ്രായി,പി.കെ അബ്ദുറഹ്മാൻ, ശോഭനകുമാരി, പോൾസൺ കൂവ ക്കൽ,പി പി രെനീഷ്, സുരേഷ് ബാബുവാളൽ, മാണി ഫ്രാൻസിസ്,ഒ.ജെ മാത്യു, ബേബി പുന്നക്കൽ,ഹണി ജോസ്,പുഷ്പസുന്ദരൻ,വി.ആർ ബാലൻ,വി ഡി രാജു,പി ഇ വിനോജ്,ആൻ്റണി പാറയിൽ,ജോസ്പീയൂസ്,എം.വി ടോമി,അനീഷ് പി എൽ,ജോസ് അബ്രഹാം,വി കെ വേണുഗോപാൽ,രശ്മി ജോസഫ്,ജിനി ബെന്നി,ഇ.ആർ പുഷ്പ,പി.കെ മൊയ്തു,പി കെ ജോൺ,കൂവക്കൽ ജോസ്,അബ്ദുൾ ഹക്കീം,പി ജെ വിൻസെൻ്റ്,പി എ ജോസഫ്,വി കെ ഭാസ്ക്കരൻ,പി.കെ രാധാകൃഷ്ണൻ,വി ജെ സ്റ്റീഫൻ,ജസ്റ്റിൻ പാറേക്കാട്ടിൽഎന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *