കൊച്ചി-മുസിരിസ് ബിനാലെ ആറാം പതിപ്പിനായി വോളണ്ടിയർമാരെ ക്ഷണിക്കുന്നു

കൊച്ചി-മുസിരിസ് ബിനാലെ ആറാം പതിപ്പിനായി വോളണ്ടിയർമാരെ ക്ഷണിക്കുന്നു

കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഒരുക്കുന്ന കൊച്ചി ബിനാലെ ആറാം പതിപ്പിനായി സേവനമനുഷ്ഠിക്കാൻ വോളണ്ടിയർമാർക്ക് അവസരം.നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും ചേർന്നാണ് കൊച്ചി-മുസിരിസ് ബിനാലെ ആറാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്.ഫോർ ദി ടൈം ബീയിംഗ് എന്നാണ് ആറാം പതിപ്പിന്റെ പ്രമേയം.ലോകമെമ്പാടുമുള്ള കലാകാരന്മാരെയും പ്രേക്ഷകരെയും ഒരുമിപ്പിച്ച് കൊച്ചിയിലെ വിവിധ വേദികളിലായാണ് ബിനാലെ അരങ്ങേറുന്നത്.ഈ കലാവിരുന്നിന്റെ സുഗമമായ നടത്തിപ്പിനായി കലാസൃഷ്ടികളുടെ നിർമ്മിക്കാനും വേദികളില്‍ അവയെ സ്ഥാപിക്കാനും ഫൗണ്ടേഷനെ സഹായിക്കാൻ വോളണ്ടിയർമാർക്ക് അവസരം ലഭിക്കും.

അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ഉണ്ടായിരിക്കണം.കലാചരിത്രം, ഫൈൻ ആർട്‌സ്, കൾച്ചറൽ സ്റ്റഡീസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിലെ അക്കാദമിക പശ്ചാത്തലമുള്ളവർക്ക് മുൻഗണനയുണ്ടെങ്കിലും അത് നിർബന്ധമല്ല.മുൻപ് കൊച്ചി-മുസിരിസ് ബിനാലെയിലോ സമാനമായ കലാപരിപാടികളിലോ പ്രവർത്തിച്ച പരിചയവും വോളണ്ടിയറിംഗിൽ തെളിയിക്കപ്പെട്ട അനുഭവസമ്പത്തും കൂടുതൽ ഗുണകരമാകും.കൂടാതെ,ഇംഗ്ലീഷ് ഭാഷയിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കേണ്ടതും അനിവാര്യമാണ്.

കൊച്ചിയിലെ വിവിധ ബിനാലെ വേദികളിൽ പൂർണ്ണസമയ വോളണ്ടിയർമാരാണ് പ്രവർത്തിക്കേണ്ടത്.2025 ഒക്ടോബറിനും 2026 ഏപ്രിലിനും ഇടയിൽ 60 ദിവസത്തെ സേവനം ഇതിനായി അപേക്ഷകർ നൽകണം.ബിനാലെയിൽ പങ്കുചേരാനും ആഗോള കലാ സമൂഹത്തിന്റെ ഭാഗമാകാനും താൽപ്പര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. അപേക്ഷ careers@kochimuzirisbiennale.org എന്ന ഇമെയിൽ വിലാസത്തിലൂടെ മാത്രമാണ് നൽകാനാകുക.താത്പര്യമുള്ളവര്‍ 200 വാക്കിൽ കവിയാത്ത ആമുഖത്തോടൊപ്പം അപേക്ഷിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് – +91 79943 17700 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *