അഞ്ചുക്കുന്ന് : കേരളാ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കവർക്കുള്ള സാങ്കേതിക പഠന ക്ലാസ്സ് അഞ്ചുകുന്ന് മദ്രസാ ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.ജില്ലാ ട്രൈനർ ജമാലുദ്ദീൻ സഅദി അദ്ധ്യക്ഷനായി. ട്രൈനർമാരായ നൗഷാദ് മണ്ണാർ, മുസ്ഥഫാ ഹാജി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.കണക്കശ്ശേരി മൊയ്തു ഹാജി സ്വാഗതവും നാസർ കൂളിവയൽ നന്ദിയും പറഞ്ഞു.