കേരള ബാങ്ക് ജീവനക്കാരുടെ സംഗമം നടത്തി

കേരള ബാങ്ക് ജീവനക്കാരുടെ സംഗമം നടത്തി

കൽപ്പറ്റ : ‘100 സുവര്‍ണ്ണ ദിനങ്ങള്‍’ (100 Golden Days) എന്ന പേരില്‍ കേരള ബാങ്ക് നടപ്പിലാക്കുന്ന പ്രത്യേക സ്വര്‍ണ്ണപ്പണയ വായ്പാ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ ജീവനക്കാരുടെ സംഗമം സംഘടിപ്പിച്ചു.മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള ബാങ്ക് ഡയറക്ടർ.പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. റീജിയനൽ ജനറൽ മാനേജർ ഷിബു എം പി അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ബിനു എൽ പി,കെ രഞ്ജിനി, ശ്രീമതി ഗീതാലക്ഷ്മി കെ,എ.ജി.എം.സുകേഷ് കെ പി,ട്രേഡ് യൂണിയൻ നേതാക്കളായ സബിൻ ദാസ്,പി മുനീർ എന്നിവർ സംസാരിച്ചു. ജെ.സി.ഐ ട്രെയിനർ പി വി സുരേന്ദ്രനാഥ് ക്ലാസെടുത്തു. കേരള ബാങ്ക് വയനാട് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ വിനോദൻ ചെറിയാലത്ത് സ്വാഗതവും സീനിയർ മാനേജർ പ്രഷീദ് സി ജി നന്ദിയും പറഞ്ഞു.
സ്വര്‍ണ്ണപ്പണയ വായ്പാ വിതരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച വയനാട് ജില്ലയിലെ കോറോം,മീനങ്ങാടി,അമ്പലവയൽ,പുൽപ്പള്ളി ശാഖ കൾക്കും കുടിശ്ശിക നിവാരണത്തിൽ ലക്ഷ്യം കൈവരിച്ച ബത്തേരി ശാഖക്കും ഉപഹാരം നല്‍കി. 31.10.2025 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് 100 രൂപയ്ക്ക് പ്രതിമാസ പലിശ വെറും 77 പൈസ മാത്രമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *