കുഷ്‌ഠരോഗം:വിവേചനം അവസാനിപ്പിക്കാൻ സ്പർശ് ക്യാമ്പയിൻ

കുഷ്‌ഠരോഗം:വിവേചനം അവസാനിപ്പിക്കാൻ സ്പർശ് ക്യാമ്പയിൻ

കൽപ്പറ്റ : വിവേചനം അവസാനിപ്പിക്കുക,അന്തസ്സ് ഉറപ്പാക്കുക എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ സ്പർശ് – കുഷ്‌ഠരോഗ ബോധവൽക്കരണ ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി.കുഷ്ഠരോഗ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കുക,പരിശോധനയും ശാസ്ത്രീയ ചികിത്സയും ഉറപ്പാക്കുക,പകർച്ചാ സാധ്യതകൾ ഇല്ലാതാക്കുക,കുഷ്ഠ രോഗ ബാധിതരോടുള്ള വിവേചനങ്ങൾ അവസാനിപ്പിച്ച് സാമൂഹ്യ പിന്തുണ ഉറപ്പ് വരുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. കുഷ്ഠരോഗ ബാധിതരോടുള്ള വിവേചനങ്ങൾക്കെതിരെ മുന്നിൽ നിന്ന് പ്രവർത്തിച്ച മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി രക്തസാക്ഷി ദിനമായ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 13 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനാണ് സ്പർശ്.വയനാട് ജില്ലയിൽ നിലവിൽ 17 കുഷ്ഠരോഗ ബാധിതരുണ്ട്.ഇതിൽ 2 പേർ കുട്ടികളാണ്.

ലോക കുഷ്‌ഠരോഗ ദിനാചരണത്തിൻ്റെയും സ്പർശ് ബോധവൽക്കരണ ക്യാമ്പയിനിൻ്റെയും ജില്ലാതല ഉദ്ഘാടനം പുൽപ്പള്ളി ജയശ്രീ ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോഷി ചാരുവേലിൽ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അദ്ധ്യക്ഷ ഷൈജ മഗേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ലെ പ്രസി ഓഫീസർ ഡോ ആര്യ വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.പാക്കം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പ്രേംസുലജ ലത,ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ എം മുസ്‌തഫ,ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പി എം ഫസൽ,ടെക്നിക്കൽ അസിസ്റ്റൻ്റ് ശിവദാസൻ, വാർഡ് മെമ്പർ പി ബി മിനി,ജയശ്രീ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ കെ ആർ ജയരാജൻ,ഹെഡ്മാസ്റ്റർ പി ആർ സുരേഷ് , പാക്കം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ബിനേഷ് പീറ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *