കാർഷിക മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കണം:അഡ്വ.ടി സിദ്ദീഖ് എം.എൽ.എ

കാർഷിക മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കണം:അഡ്വ.ടി സിദ്ദീഖ് എം.എൽ.എ

കൽപ്പറ്റ : കൃഷിഭവനിൽ കർഷക ദിനാചരണം നടത്തി.കർഷകർ നാടിൻ്റെ നട്ടെല്ലാണെന്നും അവരുടെ അധ്യാനമാണ് നാടിൻ്റെ നിലനിൽപ്പെന്നും അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ പറഞ്ഞു.കൽപ്പറ്റ കൃഷിഭവൻ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നഗരസഭാ ചെയർമാൻ അഡ്വ.ടി.ജെ.ഐസക്ക് അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ജി.എൽ.പി.സ്കൂളിൽ ആരംഭിക്കുന്ന “കുട്ടി കൃഷി തോട്ടം” പദ്ധതി നഗരസഭാ വൈസ് ചെയർ പേഴ്സൺ ശ സരോജി ഓടമ്പത്ത് ഉദ്ഘാടനം ചെയ്തു.പച്ചക്കറി വിത്ത് വിതരണം എം.എൽ.എ. നിർവഹിച്ചു.

കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ജില്ലാ കൃഷി ഓഫീസർ രാജി വർഗ്ഗീസ് പദ്ധതി വിശദീകരണം നൽകി.ആയിഷ പള്ളിയാലിൽ,അഡ്വ.എ.പി.മുസ്തഫ,രാജാറാണി,സി.കെ.ശിവരാമൻ എന്നിവർ സംസാരിച്ചു.മികച്ച കർഷകരായി ആർ പ്രഭാകരൻ പിള്ള,സുരേഷ് പുത്തൂർ വയൽ,സ്മിത ബിജു,പി.സറഫുള്ള പി.അഷറഫ്.ചിരദീപ് എം.എ,അലി ഹസ്സൻ,വി.പി.ശോശാമ്മ എന്നീ കർഷകരെ ആദരിച്ചു.കൃഷി ഓഫീസർ കെ.വി.ശാലിനി സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ ടി.വി.സജീഷ് നന്ദിയും പറഞ്ഞു.പങ്കെടുത്ത എല്ലാവർക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *