കാപ്പ ചുമത്തി നാടു കടത്തി

കാപ്പ ചുമത്തി നാടു കടത്തി

കല്‍പ്പറ്റ : ലഹരി കേസുകളിലുൾപ്പെട്ടയാളെ കാപ്പ ചുമത്തി നാട് കടത്തി. മുട്ടില്‍, അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം(26)നെയാണ് ആറു മാസത്തേക്ക് നാടു കടത്തിയത്. 2023 ജൂണിൽ KSRTC ബസ്സിൽ 49.54 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ചും 2025 ജനുവരിയിൽ മീനങ്ങാടി 54 ൽ വെച്ച് 0.42 ഗ്രാം MDMAയുമായും ഇയാളെ പിടികൂടിയിരുന്നു. വയനാട് ജില്ലാ പോലീസ്‌ മേധാവിയുടെ റിപ്പോർട്ടിന്മേൽ കണ്ണൂർ മേഖല ഡി.ഐ.ജി യുടെ ഉത്തരവ് പ്രകാരമാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *