കേണിച്ചിറ : വെള്ളിയാഴ്ച്ച രാവിലെ കത്തിയുമായി റോഡിലിറങ്ങിയ കേണിച്ചിറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് നാട്ടുകാർ ആദ്യമൊന്നമ്പരന്നു.നിരന്ന് നിന്ന് റോഡിനിരുവശങ്ങളിൽ പടർന്നുകിടന്ന കാടുകളും പടർപ്പുകളുമെല്ലാം വെട്ടിനീക്കാൻ ആരംഭിച്ചപ്പോൾ അമ്പരപ്പ് പ്രശംസയിലേക്ക് മാറി.കേണിച്ചിറ പോലീസ് സ്റ്റേഷൻ മുതൽ കേണിച്ചിറ ടൌൺ വരെയുള്ള റോഡിലെ ഇരു വശങ്ങളിലും പടർന്നു പന്തലിച്ച് കാൽ നട യാത്രക്കാർക്കും മറ്റും സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന രീതിയിൽ വളർന്ന കാടുകളും പടർപ്പുകളുമാണ് വെട്ടി മാറ്റിയാണ് പോലീസ് മാതൃകയായത്.ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ റോഡിലിറങ്ങിയത്.
