ഔറ 2025-26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

ഔറ 2025-26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

കുഞ്ഞോം : അക്കാദമിക തലത്തിൽ മികച്ച നേട്ടങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നടപ്പാക്കുന്ന AURA 2025-26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയേയും ഒരു യൂണിറ്റ് ആയി പരിഗണിച്ചു കൊണ്ടുള്ള വ്യക്തിഗത പഠനപിന്തുണയും വായന പരിപോഷണവും രക്ഷാകർതൃ വിദ്യാഭ്യാസവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.പി ടി എ പ്രസിഡണ്ട് ബഷീർ ടി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് സെമീർ എം എം പദ്ധതി വിശദീകരണം നടത്തി.SMC ചെയർമാൻ കെ എം ഇബ്രാഹിം,MPTA പ്രസിഡൻ്റ് ആതിക്ക പി,രാകേഷ് കെ സി, ബിപിൻ ബി, ശരണ്യ പി, ഫൈസൽ എം, മീര പി എം,നസീറ ടി.എ എന്നിവർ സംബന്ധിച്ചു. പ്രോജക്ട് കൺവീനർ ഷനോജ് സി പി സ്വാഗതവും, ഹെഡ്മിസ്ട്രസ്സ് സ്മിത പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *