തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാൻ ഒരവസരം കൂടി നല്‍കി സംസ്ഥാന സർക്കാർ.അക്ഷയാ സെന്ററുകള്‍ മഖേന ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 വരെ നീട്ടി.നേരത്തെ ഒക്ടോബർ 20ന് ആയിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. ലക്ഷത്തോളം ഒഴിവുണ്ടായിട്ടും അപേക്ഷകര്‍ കുറവായതാണ് തീയതി നീട്ടാന്‍ കാരണം.ഒരു മാസത്തോളം സമയം നല്‍കിയെങ്കിലും 14,000 അപേക്ഷ മാത്രമാണ് ലഭിച്ചത്.
