കല്‍പ്പറ്റ : കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ സംരഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള’ഒപ്പം’ഉപജീവന പദ്ധതിയുടെ ഭാഗമായി നാരങ്ങാക്കണ്ടി ഉന്നതിയില്‍ വിദ്യാര്‍ഥികള്‍ക്ക് തടിയുത്പന്ന നിര്‍മാണ പരിശീലനക്കളരി നടത്തി.പരിശീലനത്തിന്റെ ഭാഗമായി മൂന്നു വീതം ബെഞ്ചും സ്റ്റൂളും 20 കളിപ്പാട്ടങ്ങളും കുട്ടികള്‍ നിര്‍മിച്ചു.കാര്‍പെന്ററി ട്രെയിനര്‍ ജയ്‌സണ്‍ നേതൃത്വം നല്‍കി.യൂണിവേഴ്‌സിറ്റി റിസര്‍ച്ച് അസിസ്റ്റന്റ് ജിപ്‌സ ജഗദീഷ്,ടീച്ച് ഫോര്‍ നേച്ചര്‍ ഫെലോ സുശ്രുതന്‍ എന്നിവര്‍ പങ്കെടുത്തു.
