മാനന്തവാടി : കണിയാരം ഫാ.ജി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി ഓണം ക്യാമ്പിന് തുടക്കം കുറിച്ചു.ഡിവൈഎസ്പി വി.കെ വിശ്വംഭരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സോണി വാഴക്കാട്ട്,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് പി.വി,എഎസ്‌ഐ സുനില്‍കുമാര്‍,ഹെഡ്മിസ്ട്രസ് ജാക്വിലിന്‍ കെ ജെ, ആന്റണി എം.പി,ദീപ്തി എം.എസ് എന്നിവര്‍ സംസാരിച്ചു.എസ്.ഐ അജിത് സൈബര്‍ ക്രൈം വിഷയത്തില്‍ ക്ലാസ് നയിച്ചു.ക്യാമ്പിന്റെ ഭാഗമായി ഫീല്‍ഡ് വിസിറ്റ്,മോട്ടിവേഷന്‍ ക്ലാസുകള്‍, പരേഡുകള്‍,യോഗ ട്രെയിനിങ് എന്നിവ സംഘടിപ്പിക്കും.ഓണാഘോഷത്തോടെ ക്യാമ്പ് അവസാനിക്കും.
