കല്‍പ്പറ്റ : മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ അകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട ജനതയുടെ പുനരധിവാസം പൂര്‍ത്തിയാക്കാതെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അവരോട് കാണിക്കുന്ന അവഗണനക്കെതിരെ നവംബര്‍ 30 ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അതിക്രൂരമായി മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.പി. ഓഫീസ് മാര്‍ച്ച് നടത്തി. വയനാടിന് വേണ്ടി മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത് 675 കോടി രൂപയാണ്. ഇതില്‍ ഒരു രൂപ പോലും ഇത് വരെ വയനാടിന് വേണ്ടി ചെലവഴിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചാല് പോലും കയ്യിലുള്ള 675 കോടി രൂപ ഉപയോഗിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ചരിത്രത്തിലെ അതിഭീകരമായ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നായ മുണ്ടക്കൈ, ചൂരല്‍മല ഒരുള്‍പ്പൊട്ടലില്‍ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ ഇല്ലാതാവുകയും നൂറുകണക്കിന് മനുഷ്യര് നിരാലംഭരാവുകയും ചെയ്തു. ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസം സാധ്യമാക്കാനോ, അവരുടെ ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിനായുള്ള നടപടികള് സ്വീകരിക്കാനോ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നോക്കുകുത്തികളായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സഹികെട്ട ജനഹൃദയങ്ങള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍, ആ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര് പോലീസിനെ ഉപയോഗിച്ച് നടത്തിയ നരനായാട്ടാണ് വയനാട് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ അതിനിഷ്ടൂരമായ മര്‍ദ്ദന പരമ്പര. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരോടുള്ള കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ അവഗണക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കുമെന്നും, എല്ലാവര്‍ക്കും നീതി ലഭിക്കുന്നത് വരെ അവര്‍ക്ക് വേണ്ടി പോരാടുമെന്നും എസ്.പി. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശന്‍ വ്യക്തമാക്കി. ഡി.സി.സി. പ്രസിഡണ്ട്, എന്‍.ഡി. അപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, പി.കെ. ജയലക്ഷ്മി, ജില്ലയുടെ ചാര്‍ജ്ജ് വഹിക്കുന്ന കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജമീല ആലിപ്പറ്റ, കെ.എല്‍. പൗലോസ്, പി.പി. ആലി, അഡ്വ.ടി.ജെ. ഐസക്ക്, കെ.കെ. വിശ്വനാഥന് മാസ്റ്റര്, കെ.ഇ. വിനയന്‍, വി.എ. മജീദ്, കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, സംഷാദ് മരക്കാര്‍, എം.ജി. ബിജു, അഡ്വ. പി.ഡി. സജി, എം.പി. നജീബ് കരണി, ബിനു തോമസ്, പി.കെ. അബ്ദുറഹിമാന്, ജി. വിജയമ്മ ടീച്ചര്, എക്കണ്ടി മോയ്തൂട്ടി, എച്ച്.ബി. പ്രദീപ് മാസ്റ്റര്, പി.വി. ജോര്ജ്ജ്, കമ്മന മോഹനന്, ബീന ജോസ്, ബി. സുരേഷ് ബാബു, പോള്‍സണ്‍ കൂവക്കല്‍, ഉമ്മര്‍ കുണ്ടാട്ടില്‍, എ.എം. നിശാന്ത്, വര്‍ഗ്ഗീസ് മുരിയങ്കാവില്‍, അമല്‍ ജോയ്, അഡ്വ. ഗൗതം ഗോകുല്‍ദാസ്, ജിനി തോമസ് എന്നിവര്‍ സംസാരിച്ചു.ഫോട്ടോ അടിക്കുറിപ്പ്-01,02,03യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അതിക്രൂരമായി മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിഎസ്.പി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു.