മുട്ടിൽ : അമ്പുകുത്തിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. കാരാപ്പുഴ പദ്ധതി പ്രദേശത്ത് നട്ടുവളർത്തിയ നിലയിലായിരുന്നു ചെടികൾ. സംഭവത്തിൽ കൽപ്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി ജിഷ്ണുവിന്റെ നേതൃത്വത്തിൽ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.പ്രിവന്റീവ് ഓഫീസർമാരായ എം.എ. സുനിൽകുമാർ, കെ.എം.ലത്തീഫ്,വയനാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പി. കൃഷ്ണൻകുട്ടി,വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിന്ദു,ഡ്രൈവർ അൻവർ കളോളി എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
