എക്സൈസ് റെയിഡിൽ വൻ മാഹിമദ്യ ശേഖരം പിടികൂടി:108 ലിറ്റർ മാഹിമദ്യം ഒളിപ്പിച്ചത് വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ:ഒരാൾ അറസ്റ്റിൽ

എക്സൈസ് റെയിഡിൽ വൻ മാഹിമദ്യ ശേഖരം പിടികൂടി:108 ലിറ്റർ മാഹിമദ്യം ഒളിപ്പിച്ചത് വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ:ഒരാൾ അറസ്റ്റിൽ

പടിഞ്ഞാറത്തറ : 16-ാം മൈൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ PR ജിനോഷും സംഘവും പടിഞ്ഞാറത്തറ 16-ാം മൈൽ ഭാഗത്ത് നടത്തിയ റെയിഡിൽ വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ചുവച്ച നിലയിൽ 108 ലിറ്റർ മാഹിമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.പടിഞ്ഞാറത്തറ 16-ാം മൈൽ സ്വദേശി സരസ്വതി ഭവനത്തിൽ ഉണ്ണി എന്ന് വിളിപ്പേരുള്ള രാധാകൃഷ്ണൻ.കെ (Age:50) എന്നയാളെയാണ് വൻ മാഹിമദ്യ ശേഖരവുമായി പിടികൂടിയത്.ഇയാൾ മാഹിയിൽ നിന്നും മദ്യം കടത്തി കൊണ്ടുവന്ന് ചില്ലറ വിൽപ്പനക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു.കേരളത്തിൽ വിൽപ്പനാധികാരമില്ലാത്ത മദ്യമാണിത്.
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ,അരുൺ PD, അനന്തുമാധവൻ എന്നിവർ പങ്കെടുത്തു.മദ്യവിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു.10 വർഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.പ്രതിയെ തുടർനടപടികൾക്കായി കൽപ്പറ്റ എക്സൈസ് റെയിഞ്ചിന് കൈമാറി.മദ്യവിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *