മേപ്പാടി : മുസ്ലിം സർവീസസ് സൊസൈറ്റി (എംഎസ്എസ്) സംസ്ഥാന കമ്മറ്റിയും വയനാട് ജില്ലാ കമ്മറ്റിയും ചേർന്ന് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായുള്ള പുനരധിവാസ സ്വയംതൊഴിൽ സംവിധാനങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം പ്രശംസനീയമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.മേപ്പാടി മാനി വയലിൽ ദുരന്തബാധിതരായ മുപ്പതോളം സ്ത്രീകൾക്ക് വേണ്ടി എംഎസ്എസ് സംസ്ഥാന കമ്മിറ്റിയുടെ സാമ്പത്തിക സഹായത്തോടുകൂടി നിർമ്മിച്ച പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം, എം എസ് എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി ഉണ്ണീന്‍ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ പ്രസിഡന്റ് യു എ അബ്ദുല്‍ മനാഫ് സ്വാഗതം പറഞ്ഞു കോ ഓഡിനേറ്റര്‍ കെ.എം.ബഷീര്‍ പദ്ധതി വിശദീകരണം നടത്തി, മേപ്പാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് രാജു എഞ്ചുവടി, കോൺഗ്രസ് പ്രതിനിധി ശ്രീ. സുരേഷ് ബാബു, മുസ്ലിം ലീഗ് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജീബ് കാരാടന്‍, യഹ്യാഖാന്‍ തലക്കല്‍, ബി ജെ പി പ്രതിനിധി ശ്രീ. ശിവദാസന്‍ വിനായക, ഗ്രന്ഥശാല പ്രസിഡന്റ് ശ്രീ അച്യുതൻ, എംഎസ്എസ് സംസ്ഥാന കമ്മറ്റി അംഗം എ.പി.കുഞ്ഞാമു, ജില്ലാ സെക്രട്ടറി അഷ്റഫ് പാറക്കണ്ടി, പി.പി.മുഹമ്മദ്, എന്നിവര്‍ ആശംസകൾ അർപ്പിച്ചു,ജില്ലാ ഭാരവാഹികളായ സി കെ അസീസ്, എ കെ റഫീഖ്, സി കെ ഉമ്മർ, ഇബ്രാഹിം പുനത്തിൽ, സലിം അറക്കൽ, ലേഡീസ് വിങ് ജില്ലാ പ്രസിഡണ്ട് മറിയം ബഷീർ, യൂണിറ്റ് പ്രസിഡണ്ട് ആലിക്കുട്ടി ഹാജി എന്നിവർ നേതൃത്വം നൽകിയൂണിറ്റ് സെക്രട്ടറി പി.ഒ താഹിര്‍ നന്ദി പ്രകടനം നടത്തി.
