മാനന്തവാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ മാനന്തവാടിയിലെത്തുന്ന ‘ഇന്ത്യ സ്റ്റോറി’ എന്ന നാടക യാത്രയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. മാനന്തവാടി ഓഫീസേർസ് ക്ലബ്ബിൽ ചേർന്ന യോഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാനതലത്തിൽ നടത്തുന്ന നാടകയാത്ര ജനുവരി 22 ന് മാനന്തവാടിയിലെത്തും.*സംഘാടക സമിതി*ചെയർമാൻ. ജസ്റ്റിൻ ബേബി (പ്രസിഡന്റ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )വൈസ് ചെയർമാൻ.മുസ്തഫ ദ്വാരക,പ്രിൻസ് അബ്രഹാം,എ വി മാത്യു. കൺവീനർ. സജി കെ ജെ, ജോയിന്റ് കൺവീനർ.ബാബു ഫിലിപ്പ് മാസ്റ്റർ, സഫിയ മൊയ്തീൻ. *പ്രചാരണകമ്മിറ്റി* ചെയർമാൻ. ഒ കെ രാജു കൺവീനർ സാജൻ ജോസ്.*അനുബന്ധ പരിപാടി*പരിഷത്ത് ഉത്പന്നങ്ങളുടെയും പുസ്തകങ്ങളുടെയും പ്രദർശനവും വില്പനയും ജനുവരി 21, 22 തിയ്യതികളിൽ ഓഫീസേഴ്‌സ് ക്ലബ് പരിസരത്തു നടത്തും.