തിരുവനന്തപുരം : മാർ ഈവാനിയോസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ അമിക്കോസ് ഏർപ്പെടുത്തിയ ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് അവാർഡ് ഇൻഫോസിസ് സഹ സ്ഥാപകൻ ശ്രീ ക്രിസ് ഗോപാലകൃഷ്ണന് അത്യഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സമർപ്പിച്ചു. മലങ്കര കത്തോലിക്ക സഭയുടെ ദ്വിതീയ ആർച്ച്ബിഷപ്പും മാർ ഈവാനിയോസ് കോളേജിൻ്റെ പ്രഥമ പ്രിൻസിപ്പലുമായ പുണ്യ ശ്ലോകകൻ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമദേയാർത്ഥം ഏർപ്പെടുത്തിയതാണ് പ്രസ്തുത അവാർഡ്.ഇന്ത്യൻ ഐ ടി മേഖലയിൽ ശ്രീ ക്രിസ് ഗോപാലകൃഷ്ണൻ നടത്തിയിട്ടുള്ള സംഭാവനകളും നേതൃത്വ മൂല്യങ്ങളും യുവ തലമുറക്ക് നൽകുന്ന പ്രോത്സാഹനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അമിക്കോസ് പ്രസിഡൻ്റ് കെ.ജയകുമാർ ഐ എ സ് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൾ ഡോ മീര ജോർജ്, ശ്രീ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ശ്രീ ഇ. എം നജീബ്, ശ്രീ എബി ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.
ശ്രീ ജി. വേണുഗോപാൽ പ്രാർത്ഥനാഗാനം ആലപിച്ചു.അമിക്കോസ് ജന:സെക്രട്ടറി ഡോ.കെ.ടി ചെറിയാൻ പണിക്കർ സ്വാഗതവും സെക്രട്ടറി ഡോ. സുജു സി. ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.തുടർന്ന് കോളേജിൻ്റെ 75-ാ വാർഷികത്തോടനുബന്ധിച്ച് അമിക്കോസിൻ്റെ സഹകരണത്തോടെ നിർമ്മിക്കുന്ന സയൻസ് ബ്ലോക്കിൻ്റെ ശിലാസ്ഥാപനം അത്യഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നിർവ്വഹിച്ചു.കോർഡിനേറ്റർ ശ്രീ ഗണേഷ് കുമാർ എസ്, ആരംഭിക്കുന്ന സയൻസ് ബ്ലോക്കിൻ്റെ വിശദാംശങ്ങൾ വിവരിച്ചു.ബർസാർ വെരി.റവ. ഫാ. തോമസ് കൈയ്യാലക്കൽ,വൈസ് പ്രിൻസിപ്പൾമാരായ റവ. ഫാ. ഗീവർഗീസ് വല്യ ചാങ്ങവീട്ടിൽ, ഡോ. റെനി സ്കറിയ,റവ.ഫാ.തോമസ് പുത്തൻപറമ്പിൽ, ഡോ. ആൻ്റോ എ പോൾ,ഡോ. ടോം തോമസ്, ഡോ. ഗണേഷ് എസ്, ഡോ. മാത്യു C.T, ഡോ.രതീഷ് R, ജൂബി ഐപ്പ്, അമല ജോൺസൺ, റാണി അലക്സ്,ഡോ അപർണ, ക്രിസ്റ്റീന ജോർജി, ജിജു ജസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.