ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാം:പനമരം ബ്ലോക്ക് പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി

ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാം:പനമരം ബ്ലോക്ക് പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം : ഇന്ത്യ രാജ്യത്ത് പിന്നോക്കം നിൽക്കുന്ന ബ്ലോക്കുകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും അവയെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 ജനുവരിയിൽ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാം പദ്ധതിയിൽ 27 സംസ്ഥാനങ്ങളിൽ നിന്നും നാല് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 500 ബ്ലോക്കുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും അതിലൂടെ രാജ്യത്തിന്റെ പുരോഗതി ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് നീതി ആയോഗ് ഇന്ത്യ രാജ്യത്ത് നടപ്പാക്കുന്ന ഈ പദ്ധതി യിൽ സംസ്ഥാനത്ത് ഇടുക്കി,പാലക്കാട്,വയനാട്,കാസർഗോഡ് എന്നീ നാല് ജില്ലകളിൽ നിന്നുമായി 9 ബ്ലോക്ക് പഞ്ചായത്തുകളെയാണ് ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

2024 സെപ്റ്റംബർ മാസത്തെ ക്വാർട്ടറിലുള്ള മൂന്നുമാസത്തെ സമ്പൂർണ്ണത അഭിയാൻ പ്രവർത്തന ക്യാമ്പയിന്റെ ഭാഗമായുള്ള മികച്ച പ്രവർത്തനത്തിനാണ് പനമരം ബ്ലോക്ക് പഞ്ചായത്തിന് അവാർഡ് ലഭ്യമായത്.മൂന്നു മാസo കൂടുമ്പോഴുമുള്ള ക്വാർട്ടർ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് ഡെൽറ്റ റാങ്കിംഗ് പ്രസിദ്ധീകരിക്കുന്നത് 2024 സെപ്റ്റംബറിൽ അവസാനിച്ച കോർട്ടറിൽ രാജ്യത്ത് പതിനാറാം സ്ഥാനവും ദക്ഷിണേന്ത്യയിൽ രണ്ടാം സ്ഥാനവും പനമരം ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കുകയുണ്ടായി.അവാർഡിനൊപ്പം നീതി ആയോഗിൽ നിന്ന് ഒന്നരക്കോടി രൂപയാണ് പനമരം ബ്ലോക്ക് പഞ്ചായത്തിന് ലഭ്യമാവുക.

തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജിൽ പി.ഐ നടന്ന ഇ.എം.ഡി സംഘടിപ്പിച്ച ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്നും പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ അവാർഡ് ഏറ്റുവാങ്ങി.പി. ഐ.ഇ.എം.ഡി ഡയറക്ടർ ശ്രീ ഹരികിഷോർ ഐ.എ.എസ്.അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ജില്ലാ കളക്ടർ ആർ മേഘശ്രീ, കാസർകോട് ജില്ലാ കളക്ടർ ഐ.എൻ.ഭാസ്കർ ഐ.എ.എസ്. മുഹമ്മദ്‌ ഷഫീഖ് ഐ.എ.എസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *