കൽപ്പറ്റ : ആദിവാസി യുവാവിന് മർദ്ദനം:കർശന നടപടി വേണമെന്ന്മനുഷ്യാവകാശ കമ്മീഷൻ. മാനന്തവാടി കുടൽകടവിൽ, ടൂറിസ്റ്റുകളുടെ പ്രശ്നത്തിൽ ഇടപെട്ട ആദിവാസി യുവാവിനെ വലിച്ചിഴച്ച് മർദ്ദിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളിയുണ്ടായ പ്പോൾ ഇടപെട്ട പ്രദേശവാസിയായ മാതനെ റോഡിലൂടെ വലിച്ചിഴച്ചതായാണ് പരാതി. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച കുടൽകടവ് സ്വദേശി മാതന് കൈക്കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു.മലപ്പുറത്ത് രജിസ്റ്റർ ചെയ്ത വാഹനത്തിലാണ് യുവാക്കൾ എത്തിയതെന്ന് പറയുന്നു..