കൽപ്പറ്റ : ഭൂരഹിത, നാമമാത്ര ഭൂമിയുള്ള ആദിവാസികൾക്ക് ഉടൻ ഭൂമി നൽകണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി.ഭൂമിക്കായി കുടിൽ കെട്ടി സമരംനടത്തുന്ന 1500ഓളം കുടുംബങ്ങൾ ജില്ലയിലുണ്ട്.ഇവർക്ക് അടി യന്തരമായി ഭൂമി നൽകണം.മെൻ്റർ അധ്യാപകരെ സ്ഥിരപ്പെടുത്തി വേതനം നൽകണം.ശമ്പളം ലഭിക്കാൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് റിപ്പോ ർട്ട് നൽകണമെന്ന മാനദണ്ഡം ഒഴിവാക്കണം. ദിവസവേതന സംവിധാനം ഒഴിവാക്കി സ്ഥിര ശമ്പളം നിശ്ചയിക്കണം.ചില ട്രൈബൽ ഉദ്യോഗസ്ഥർ മെൻ്റർ അധ്യാപക രെയും പ്രൊമോട്ടർമാരെയും മാനസികമായി ബുദ്ധിമുട്ടിക്കുന്ന് നടപടി അവ സാനിപ്പിക്കണം.പ്രൊമോട്ടർമാരുടെ ഓണറേറിയം 15000 രൂപയായി വർധിപ്പി ക്കണം.മെന്റർ അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ചുള്ള പരാതികൾ പരി ഹരിക്കണം.ഓണം അവധി കഴിഞ്ഞ് വരുന്നതിനുമുമ്പ് ആവശ്യപ്പെട്ടവർക്ക് സ്ഥ ലംമാറ്റം അനുവദിക്കണം.അവധിക്കുശേഷവും പരാതി പരിഹരിച്ചില്ലെങ്കിൽ ജോലിയിൽ പ്രവേശിക്കാതെ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എകെഎസ് പറഞ്ഞു.സമരം ആദിവാസി ഭൂസമര സമിതി കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.