അവോക്കാഡോ കർഷക സെമിനാർ

അവോക്കാഡോ കർഷക സെമിനാർ

റിപ്പൺ : കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാടും വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക സെമിനാർ ഒക്ടോബർ 23 വ്യാഴം 2 പിഎം ന് റിപ്പൺ പുതുക്കാട് ഇർഷാദുൽ മുസ്ലിമീൻ സംഘം മദ്രസ ഹാളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് ജനറൽ സെക്രട്ടറി സൽമാൻ എൻ, പ്രസിഡൻ്റ് മൻസൂർ അലി പി.കെ,ട്രഷറർ സിയാബുദ്ധീൻ പനോളി എന്നിവർ അറിയിച്ചു. സെമിനാറിൽ അവോക്കാഡോ കൃഷി രീതിയും വള പ്രയോഗവും,മൂല്യവർദ്ധനയ്ക്കുള്ള സാധ്യതകൾ, ബ്രാൻഡിംഗ് നടപടി ക്രമങ്ങൾ,പ്രോഗ്രസീവ് കർഷകരുമായുള്ള സംവാദം തുടങ്ങി വിവിധ സെഷനുകളിലായി ഡോ മണിലാൽ,സുബ്രഹ്മണ്യൻ എസ്,ഡോ സുരേഷ്,പത്മരാജ്,സുനിൽ കുമാർ തുടങ്ങിയ കൃഷി വിദഗ്ദർ വിശയാവതരണം നടത്തും. പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർക്ക് 8606154421 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.പ്രവേശനം പൂർണമായും സൗജന്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *