അമ്പ്രെല്ല പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു

അമ്പ്രെല്ല പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു

കൊച്ചി : വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയ്ക്ക് പുതുമയും നിറവുമേകി എക്സിക്യൂട്ടീവ് ഇവന്റ്സിന്റെ നേതൃത്വത്തിൽ ഏഴാമത് ‘ഫൺബ്രെല്ല’ ചിത്രരചനാ മത്സരം കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ചു നടന്നു. കേരളത്തിന്റെ മഴക്കാലം ആസ്പദമാക്കി നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള 8 ,9 ,10 ക്ലാസ്സുകളിലെ നിരവധി കുട്ടികൾ വെള്ള കുടകളിൽ നിറം ചാർത്തി.

ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങിയ മത്സരം വൈകിട്ട് 4 മണിയോടെ സമാപിച്ചു.ഭവൻസ് വിദ്യാ മന്ദിർ, ഗിരിനഗറിലെ വിദ്യാർത്ഥിനിയായ തമന്ന എം.എസ്. ഒന്നാം സമ്മാനമായ 25,000/- രൂപ കരസ്ഥമാക്കി. പൂജ ലക്ഷ്മി എസ്,സെന്റ് പോൾസ് എച്ച്.എസ്, വിളയനാട് സ്കൂൾ,സൂരജ് പ്രകാശ്, സെന്റ് ജോസഫ് എച്ച്.എസ്,പിറവം സ്കൂൾ എന്നിവർക്കു യഥാക്രമം രണ്ടും,മൂന്നും സ്ഥാനങ്ങളും 10,000/- രൂപ5,000/- രൂപ സമ്മാന തുകകളും ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും ഗിഫ്റ്റ് ഹാമ്പറുകളും നൽകി.

ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായി ഡോ. എൽസി ഉമ്മൻ (കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ),രാജു കനംപുഴ (എം.ഡി,എക്സിക്യൂട്ടീവ് ഇവന്റ്സ്),നിക്കി എസ്തർ (ക്ലസ്റ്റർ മാർക്കറ്റിംഗ് മാനേജർ,മാരിയറ്റ് ഹോട്ടൽ) എന്നിവർ പങ്കെടുത്തു.

കുട്ടികളുടെ സര്ഗാത്മകതയ്ക്ക് പിന്തുണ നൽകികൊണ്ട്,ജോൺസ് അമ്പ്രെല്ല,ടൈറ്റിൽ പാർട്ണറായും മാരിയറ്റ് ഹോട്ടൽ,ഹോസ്പിറ്റാലിറ്റി പാർട്ണറായും പരിപാടിയിൽ പങ്കെടുത്തു.
മലയാള മനോരമ,ക്രാഫ്റ്റ് സ്റ്റേഷൻ,റോയൽ ഡ്രൈവ്,ഇവൻസ്റ്റോർ,ദ ഡിസേർട്ട് ലോഞ്ച് എന്നീ സ്ഥാപനങ്ങളും പരിപാടിയിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *