കൽപ്പറ്റ : ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്റ്റിന്റെയും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന കാപ്പി കൃഷിയിലെ വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര ശില്പശാല 29,30 തീയതികളിൽ പുത്തൂർവയലിൽ നടക്കും.ശില്പശാലയിൽ നെതർലാൻസിലെ ഗ്രോണിങ്ങൻ യൂണിവേഴ്സിറ്റി,കോഫി ബോർഡ്,സെൻട്രൽ യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,സി ഡബ്ല്യു ആർ ഡി എം, തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധർ ആശയങ്ങൾ പങ്കുവയ്ക്കും.സുസ്ഥിര കാപ്പി കൃഷിയും കാലാവസ്ഥ വ്യതിയാന പ്രതിരോധവും സംബന്ധിച്ച വിഷയങ്ങളാണ് ചർച്ച ചെയ്യുക.ജയിൻ യൂണിവേഴ്സിറ്റി വികസിപ്പിച്ച കാപ്പി ഉണക്ക് യന്ത്രത്തിന്റെ പ്രധാന ഭാഗമായ ചൂളയുടെ പ്രദർശനവും ശില്പശാലയിൽ നടക്കും.ശില്പശാലയുടെ പ്രധാന ആകർഷണം വിദ്യാർത്ഥികളും ഗവേഷകരും അവതരിപ്പിക്കുന്ന കാപ്പി കൃഷിയിലെ പ്രധാന വെല്ലുവിളികളുടെ നവീന പരിഹാരങ്ങൾ ആയിരിക്കും.
താല്പര്യമുള്ളവർ 9747098802 എന്ന നമ്പറിൽ ബന്ധപ്പെട്ട് ഈ മാസം 26 നകം രജിസ്റ്റർ ചെയ്യാവുന്നതാണ്.