വെള്ളമുണ്ട : വിജ്ഞാൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരോടൊപ്പം ഒരു സായാഹ്നം പരിപാടി സംഘടിപ്പിച്ചു.ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ സെക്രട്ടറി എം ശശി മാസ്റ്റർ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഷാജൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ഷഫീല പടയൻ അധ്യാപകരെ ആദരിച്ചു.എം.ചന്ദ്രൻ മാസ്റ്റർ,ബെനിയാമിൻ മാസ്റ്റർ,കുഞ്ഞബ്ദുള്ള മാസ്റ്റർ,അസീസ് മാസ്റ്റർ,ഹാഷിം കോയ തങ്ങൾ,ജെസി ടീച്ചർ,സിന്ധുടീച്ചർ,വിൻസന്റ് മാസ്റ്റർ,എസ് കെ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.പരിപാടിക്ക് എം സഹദേവൻ മാസ്റ്റർ നന്ദി പറഞ്ഞു.
