അഡ്വ. പി. ചാത്തുക്കുട്ടിയെ ആദരിച്ചു

അഡ്വ. പി. ചാത്തുക്കുട്ടിയെ ആദരിച്ചു

കൽപ്പറ്റ : അഭിഭാഷകവൃത്തിയിൽ അരനൂറ്റാണ്ട് പിന്നിട്ട അഡ്വ. പി. ചാത്തുക്കുട്ടിയെ കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയവും പ്രകൃതിസംരക്ഷണ സമിതിയും ചേർന്ന് ആദരിച്ചു. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും നിറസാന്നിധ്യമായ അഡ്വ. പി. ചാത്തുക്കുട്ടി കല്പറ്റ നഗരസഭാ ചെയർമാൻ, മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീനാരായണ എജ്യുക്കേഷൻ ട്രസ്റ്റ് ചെയർമാനുമാണ് അദ്ദേഹം. സത്യത്തിന് വേണ്ടി നിലകൊണ്ട അഭിഭാഷകനും സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകനുമാണ് അഡ്വ. പി. ചാത്തുക്കുട്ടിയെന്ന് യോഗം അഭിപ്രായപ്പെട്ടു. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളുമായി ഇടപഴകുന്ന അദ്ദേഹം രസികനും ഫലിതപ്രിയനുമാണെന്നും സദസ്സ് അനുഭവങ്ങളിലൂടെ പങ്കുവെച്ചു. മാധ്യമപ്രവർത്തകൻ വിനോദ് കെ. ജോസ് ഉദ്ഘാടനം ചെയ്തു. പത്മപ്രഭാ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷനായി. തോമസ് അമ്പലവയൽ, സൂപ്പി പള്ളിയാൽ, അഡ്വ. എം.ഡി. വെങ്കിടസുബ്രഹ്മണ്യം, ഡോ.ടി.പി.വി. സുരേന്ദ്രൻ, ഡോ.എം. ഭാസ്കരൻ, കെ.കെ. ഹംസ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. അഡ്വ. പി. ചാത്തുക്കുട്ടി മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *