സുൽത്താൻ ബത്തേരി : നവോത്ഥാന കാലങ്ങൾക്ക് ശേഷം കേരളത്തിൽ അടിസ്ഥാനവർഗ്ഗങ്ങൾ നേടിയെടുത്ത അവകാശങ്ങൾ ഇടത് സർക്കാർ ഒന്നൊന്നായി വെട്ടി നി രത്തുന്നു എന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാർ.
ഭാരതീയ ദളിത് കോൺഗ്രസ് സംഘടിപ്പിച്ച രണ്ടുദിന ശക്തിചിന്തൻ ക്യാമ്പ് സമാപന സമ്മേളനംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുഡിഎഫ് സർക്കാർ കേരളത്തിലെ പട്ടിക വിഭാഗങ്ങൾക്ക് വേണ്ടി നടപ്പിലാക്കി കൊണ്ടിരുന്ന എല്ലാ പദ്ധതികളും പിണറായി സർക്കാർ പലതും എടുത്തുകളയുകയും മറ്റു ചിലത് നാമാത്രം ആക്കുകയും ചെയ്തു.ഭവന നിർമ്മാണം,ചികിത്സാ സഹായങ്ങൾ,വിദ്യാഭ്യാസ പദ്ധതികൾ,സാമൂഹ്യ സഹായ പദ്ധതികൾ ഇവയിൽ പലതും നിർത്തലാക്കുകയും ചിലത് പേരിനുമാത്രം നിലനിർത്തുകയും ചെയ്യുന്നു.വിദ്യാഭ്യാസ പദ്ധതികൾക്ക് വിദ്യാർത്ഥികൾക്ക് യഥാസമയം സാമ്പത്തിക സഹായങ്ങൾ ലഭിക്കാത്തതുമൂലം ആയിരക്കണക്കിന് കുട്ടികളുടെ പഠനം മുടങ്ങി.ഇത് ഭാവിയിൽ പട്ടിക വിഭാഗങ്ങളുടെ ഉയർച്ചകൾ നിലയ്ക്കാനിടയാകും.പാർശ്വവ വൽക്കരിക്കപ്പെട്ട ജന വിഭാഗ ങ്ങളെ ഇത്രയേറെ ദ്രോഹിച്ച മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ലെന്ന് അനിൽകുമാർ ആരോപിച്ചു.
യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എ. കെ.ശശി അധ്യക്ഷത വഹിച്ചു.VP.സജീന്ദ്രൻ,ഡിസിസി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ,ഡോക്ടർ പി.പി.ബാലൻ,അഡ്വക്കേറ്റ് ഇബ്രാഹിം പള്ളംകോട്, P.P ആലി,T J ഐസക്ക്,സംസ്ഥാന ഭാരവാഹികളായ അജിത്മാട്ടൂൽ,ഈ.എസ്.ബൈജു,കെ.വി.ശശികുമാർ,രാംകുമാർ എ,സാമി കുട്ടി,വി എസ് അഭിലാഷ്,ബാബു കോത്തൂർ,രാജീവ് ബാബു,ശിവദാസൻ,ഹരിദാസൻ മാസ്റ്റർ,എ ആർ ആന്തൂരാൻ,പ്രകാശൻ കാലടി,കെ രാജൻ,ഗോകുൽദാസ് കോട്ടയിൽ,ജിനി തോമസ്,ജില്ലാ പ്രസിഡൻമാരായ,വി കെ ശശികുമാർ,Just രാജ്,കാട്ടാമ്പള്ളി രാമചന്ദ്രൻ,കെ പി വേലായുധൻ,എന്നിവർ പ്രസംഗിച്ചു