മേപ്പാടി : ഗമനം അറിവിന്റെ വേരുകൾ തേടിയുള്ള യാത്ര എന്ന പേരിൽ നടത്തുന്ന ക്യാമ്പ് മേപ്പാടി റിപ്പണിൽ തുടക്കമായി. മുപ്പൈനാട് ഗ്രാമ പഞ്ചായത്തംഗം ആർ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു . വയനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന സാമൂഹികവും പരിധിസ്ഥിതികവും ആയിട്ടുള്ള വെല്ലുവിളികളും പ്രത്യേകമായി ഉരുൾപൊട്ടൽ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങളെ കുറിച്ച് അറിയുകയും പഠിക്കുകയും ആണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം വിവിധ ഇനം ക്ലാസ്സുകളും, ജീവകാരുണ്യ പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായിട്ട് ഉണ്ട്. പതിനെട്ടാം തീയതി രാവിലെ ക്യാമ്പ് സമാപിക്കും.